10 ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ചു: ശോഭ സുരേന്ദ്രൻ സ്ഥലമിടപാടെന്ന് വിശദീകരണം

10 ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ചു: ശോഭ സുരേന്ദ്രൻ     സ്ഥലമിടപാടെന്ന് വിശദീകരണം
Apr 24, 2024 10:05 AM | By Editor

ടി.ജി നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍. സ്വന്തം പേരിലുള്ള എട്ട് സെന്റ് വസ്തു വില്‍പനയ്ക്ക് വേണ്ടിയാണ് പണം കൈപ്പറ്റിയത്. വസ്തു രജിസ്റ്റര്‍ ചെയ്ത് വാങ്ങാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ടി.ജി നന്ദകുമാര്‍ ചെയ്തില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി. തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം പണമായി തരാമെന്നും പറഞ്ഞു. പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാന്‍ പറഞ്ഞു. ഈ ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കാത്തത്. എന്റെ ഭൂമി ആര്‍ക്കും ഇത് വരെ വിറ്റിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ടി.ജി. നന്ദകുമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തൃശൂരില്‍ സ്ഥലം വാങ്ങാനാണ് ശോഭയ്ക്ക് പണം നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ ആന്റണിയ്‌ക്കെതിരായ ആരോപണത്തില്‍ ചില ചിത്രങ്ങളും നന്ദകുമാറിനെ അനില്‍ ആന്റണി വിളിച്ചെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്പറുകളുമാണ് പുറത്തുവിട്ടത്.

Admits buying Rs 10 lakh: Shobha Surendran

Related Stories
ബി.എൽ.ഒമാരായി അധ്യാപകർ; പഠന പ്രതിസന്ധിക്ക് പരിഹാരമായി 10,000 ത്തിലേറെ താത്കാലിക അധ്യാപകർ എത്തും, സർക്കാർ ഉത്തരവിറങ്ങി

Nov 7, 2025 11:59 AM

ബി.എൽ.ഒമാരായി അധ്യാപകർ; പഠന പ്രതിസന്ധിക്ക് പരിഹാരമായി 10,000 ത്തിലേറെ താത്കാലിക അധ്യാപകർ എത്തും, സർക്കാർ ഉത്തരവിറങ്ങി

ബി.എൽ.ഒമാരായി അധ്യാപകർ; പഠന പ്രതിസന്ധിക്ക് പരിഹാരമായി 10,000 ത്തിലേറെ താത്കാലിക അധ്യാപകർ എത്തും, സർക്കാർ...

Read More >>
അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

Nov 5, 2025 03:20 PM

അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...

Read More >>
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്

Nov 1, 2025 04:51 PM

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച്...

Read More >>
ഓൺലൈൻ പണം തട്ടിപ്പു ജില്ലയിൽ യുവാവും , യുവതിയും പിടിയിൽ , നിരവധി പേര് നിരീക്ഷണത്തിൽ ...

Oct 31, 2025 06:21 PM

ഓൺലൈൻ പണം തട്ടിപ്പു ജില്ലയിൽ യുവാവും , യുവതിയും പിടിയിൽ , നിരവധി പേര് നിരീക്ഷണത്തിൽ ...

ഓൺലൈൻ പണം തട്ടിപ്പു ജില്ലയിൽ യുവാവും , യുവതിയും പിടിയിൽ , നിരവധി പേര് നിരീക്ഷണത്തിൽ...

Read More >>
 സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന റജിസ്‌ട്രേഷന്‍ സീരീസ് നല്‍കുന്നതു സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി.

Oct 31, 2025 12:53 PM

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന റജിസ്‌ട്രേഷന്‍ സീരീസ് നല്‍കുന്നതു സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന റജിസ്‌ട്രേഷന്‍ സീരീസ് നല്‍കുന്നതു സംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി....

Read More >>
Top Stories